ഇരിട്ടി: ബിൻഷ തോമസിന്റെ തട്ടിപ്പുകഥയാണ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്ന് പണം തട്ടുകമാത്രമല്ല, റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞാണ് ബിന്‍ഷ വിവാഹം കഴിച്ചിരിക്കുന്നതും.
വിവാഹത്തിന് ശേഷം ബിന്‍ഷയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ കൊണ്ടു പോകുന്നതും വിളിക്കാന്‍ വരുന്നതും ഭര്‍ത്താവായിരുന്നു. എന്നാല്‍ തൊഴിലില്ലാത്ത ബിന്‍ഷ റെയില്‍വേയുടെ പേരില്‍ തട്ടിപ്പ് നടത്തി കൊണ്ടേ ഇരുന്നു.സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു ബിന്‍ഷ കൂടുംകലും ആളുകളെ പിടിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ അഞ്ച് യുവാക്കള്‍ നല്‍കിയ പരാതിയില്‍ യുവതിക്ക് കുരുക്കു വീഴുകയായിരുന്നു. തന്നെ പറ്റിച്ചതറിഞ്ഞ് ബിന്‍ഷയുടെ ഭര്‍ത്താവും യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന ക്ലര്‍ക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം പറഞ്ഞായിരുന്നു ബിന്‍ഷ ഇവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയിരുന്നത്. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയില്‍ പരാതി നല്‍കിയത്.
യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ബിന്‍ഷ അറസ്റ്റിലായത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്നും നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ബിന്‍ഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
إرسال تعليق