നാദാപുരത്തെ വാടക വീട്ടിലാണ് അപകടം ഉണ്ടായത്. കടയിൽ നിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു. ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. കാര്യമായ പരിക്കുകൾ ഏൽക്കാതെ അൻഷാദ് രക്ഷപ്പെട്ടു.
ക്വാർട്ടേഴ്സിലെ മുറിയിൽ ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.
إرسال تعليق