ഇരിട്ടി: നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സമ്പർക്കം ചെയ്യുന്നതിൻ്റെ ഇരിട്ടി മണ്ഡല തല ഉദ്‌ഘാടനം ഇരിട്ടി നേരമ്പോക്കിലെ യുവ കർഷകനായ ടി.വി. റിജേഷിനെ ആദരിച്ചുകൊണ്ട് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എം. ആർ. സുരേഷ് നിർവഹിച്ചു. പൊന്നാട അണിയിച്ചതിനൊപ്പം തെങ്ങിൻ തൈയ്യും റിജേഷിന് കൈമാറി. മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി,ഉപാദ്ധ്യക്ഷൻ കെ.ജയപ്രകാശ്, ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ, ഏരിയ ജനറൽ സെക്രട്ടറി വി.എം. പ്രശോഭ്, ബൂത്ത് പ്രസിഡൻ്റ് എം. ഹരീന്ദ്രനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച്സമ്പർക്ക പരിപാടി ഉദ്‌ഘാടനം ചെയ്തു
News@Iritty
0
إرسال تعليق