കണ്ണൂര്‍: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ പ്രതി ഫര്‍സീന്‍ മജീദ്.
കൊടുംക്രിമിനലായി ചിത്രീകരിക്കുന്നത് കൊലപ്പെടുത്താന്‍വേണ്ടിയാണ്. ഷുഹൈബിന് നേരെ നടന്നത് ഇതുപോലെയുള്ള നീക്കമാണ്. തന്നെ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമം ഉണ്ടായി. വിമാനത്തിലെ പ്രതിഷേധം വഷളാക്കിയത് ഇ.പി. ജയരാജനാണെന്നും ഫര്‍സീന്‍ പറഞ്ഞു.കണ്ണൂര്‍ സിപിഎമ്മിന്റെ ശൈലി ഇതാണ്. വലിയ കേസുകളുണ്ട്, ക്രിമിനലാണ് എന്ന് മുദ്രകുത്തുകയും വഴിയേ ഇല്ലാതാക്കുകയും ചെയ്യും. ഇല്ലാതാക്കിക്കഴിഞ്ഞാല്‍ അവനൊരു വലിയ ഗുണ്ടയായിരുന്നു എന്ന രീതിയില്‍ ചിത്രീകരിക്കുക. ആ ശൈലി ഇതിലും തുടര്‍ന്നുപോകുകയാണ്. ശുഹൈബിന്റെ കേസിലുള്‍പ്പെടെ അതാണ് സംഭവിച്ചത്. ശുഹൈബിനെ കൊലപ്പെടുത്തിയപ്പോഴും ഇല്ലാതാക്കിയപ്പോഴും അവരുടെ ആരോപണം കൃത്യമായിരുന്നു.
പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും വഴിതടയല്‍ ഉള്‍പ്പെടെയുള്ള കേസുകളുമായിരുന്നു ഭൂരിഭാഗവും. പക്ഷേ, പൊതുസമൂഹം മനസിലാക്കുന്നത് അങ്ങനെ ആയിരിക്കില്ല. കൊല്ലപ്പെടേണ്ട ആളായിരുന്നു എന്ന തോന്നല്‍ ജനിപ്പിക്കുന്ന രീതിയിലേക്കാണ് വിഷയത്തെ കൊണ്ടുപോകുന്നത്.
ഒരു പക്ഷേ, ഇ.പി.ജയരാജന്‍ മുന്നിലേക്ക് കടന്നുവന്നില്ലായിരുന്നുവെങ്കില്‍, ഇതൊരു വിഷയമേ ആകാത്ത പ്രതിഷേധത്തിലൊതുങ്ങുമായിരുന്നു. ഞങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രിയെ അടുത്തുചെന്ന് അറിയിക്കണം എന്നൊന്നുമില്ല. രണ്ട് മുദ്രാവാക്യത്തില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്ബോഴാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കടന്നുവരുന്നത്. എന്തിനാണ് അദ്ദേഹം കടന്നുവന്നത് എന്നുള്ളത് കൃത്യമായി പറഞ്ഞാല്‍ പടികിട്ടിയിട്ടില്ല.
ജോലിചെയ്യുന്ന സ്‌കൂളുമായി ബന്ധപ്പെട്ട് നടക്കുന്നത് സിപിഎമ്മിന്റെ സ്വാഭാവികമായ സമ്മര്‍ദമാണെന്നും ഫര്‍സീന്‍ പറഞ്ഞു. ഒരുപക്ഷേ, നവീന്‍കുമാര്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ വലിയ തോതിലുള്ള വര്‍ഗീയ ദ്രുവീകരണത്തിലേക്ക് വരെ കേരളത്തിലെ സിപിഎം ഇതിനെ കൊണ്ടെത്തിക്കുമായിരുന്നു. ബാക്കി എന്തും പറഞ്ഞോട്ടെ, തീവ്രവാദിയാണ് വര്‍ഗീയവാദിയാണ് എന്ന് പറയുന്നത് ഹൃദയത്തിലാണ് കൊള്ളുന്നത്. എന്റെ പേരുള്‍പ്പെടെ വലിച്ചിഴച്ചുകൊണ്ടാണ് ക്രിമനലാണ്, തീവ്രവാദിയാണ് എന്ന് ആരോപിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق