തിരുവനന്തപുരം: 2022 മാര്‍ച്ചിൽ നടന്ന എസ്എസ്എൽഎസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയം നാളെ അവസാനിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16.06.2022 മുതല്‍ 21.06.2022 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ അറിയിച്ചു.
ഒറ്റ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയുടെ പ്രിവ്യൂ കാണിക്കുന്നതാണ്. തെറ്റുകള്‍/ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ Edit’ ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്തുവാനോ, ഉള്‍പ്പെടുത്തുവാനോ സാധിക്കുന്നതാണ്. അല്ലെങ്കില്‍ Confirmation’ ചെയ്ത് പ്രിന്‍റൗട്ടും ഫീസും സ്കൂളില്‍ 21.06.2022-ന് വൈകിട്ട് 4 മണിക്കുളളില്‍ സമര്‍പ്പിക്കേണ്ടതാണ്. കണ്‍ഫര്‍മേഷനുശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ സാധിക്കുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ജോയിന്‍റ് കമ്മീഷണര്‍ വ്യക്തമാക്കി.
إرسال تعليق