ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ നായ്ക്കളില്‍ അജ്ഞാതരോഗം വ്യാപകമാകുന്നതായി പരാതിയുമായി പ്രദേശവാസികള്‍.
ഫാമിലെ പുനരധിവാസ മേഖലയിലെ മിക്കവീടുകളിലും ഒന്നിലധികം നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ശക്തമായ ചുമയും ഭക്ഷണം കഴിക്കാതെയും നായ്ക്കള്‍ കൂട്ടത്തോടെ ചത്ത് പോവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുമ്ബ് മേഖലയിലെ ആടുകള്‍ക്ക് വ്യാപകമായി വായ്പ്പുണ്ണ് പിടിപെട്ട സംഭവവും ഉണ്ടായിരുന്നു. ഇപ്പോള്‍ നായ്ക്കളില്‍ വ്യാപിക്കുന്ന രോഗം മനുഷ്യനിലേക്ക് വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് ജനങ്ങള്‍. ഇതുസംബന്ധിച്ച് മൃഗാശുപത്രിയില്‍ എത്തി വിവരം പറഞ്ഞാല്‍ ചില ഗുളികകള്‍ തന്നു വിടുന്നതല്ലാതെ മൃഗസംരക്ഷണ വകുപ്പ് മറ്റൊന്നും ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. മൃഗങ്ങളില്‍ നിന്ന് പലവിധ മാരകരോഗങ്ങള്‍ മനുഷ്യരിലേക്ക് പടരുന്നതായി നിരവധി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വിദഗ്ധ പരിശോധനയില്‍ രോഗനിര്‍ണയം നടത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോളനി വാസികളുടെ ആവശ്യം.
ആറളം ഫാം പുനരധിവാസ മേഖലയില്‍ നായ്ക്കളില്‍ അജ്ഞാതരോഗം വ്യാപകമാകുന്നതായി പരാതി
News@Iritty
0
إرسال تعليق