Join News @ Iritty Whats App Group

കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകവേ കാസര്‍ഗോഡ് നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പോലീസ് പിടിയില്‍

കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകവേ കാസര്‍ഗോഡ് നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പോലീസ് പിടിയില്‍.

മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്ബാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അമീര്‍ അലി ഓടി രക്ഷപ്പെട്ടത്.

കാസര്‍ഗോഡ് വച്ച്‌ പോലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു പ്രതി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മൂന്ന് പോലീസുകാരുടെ സുരക്ഷയില്‍ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍. ക്യാമ്ബിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

എഎസ്‌ഐ സജീവന്‍, സിപിഒമാരായ ജസീര്‍, അരുണ്‍ എന്നിവരെയാണ് ഡിഐജി രാഹുല്‍ ആര്‍.നായര്‍ സസ്പെന്‍ഡ് ചെയ്തത്.മെയ് 12ന് ബദിയടുക്കയില്‍ വച്ച്‌ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായി അമീര്‍ അലി പിടിയിലാകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group