വത്തിക്കാൻ സിറ്റി: വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം നിഷേധിക്കുന്നത് യഥാർത്ഥ പ്രണയത്തിന്‍റെ ലക്ഷണമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.
2022-ന്‍റെ തുടക്കത്തിൽ മാർപാപ്പ നടത്തിയ ഒരു പരാമർശവും വലിയ വിവാദമായിരുന്നു. മക്കളേക്കാൾ വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ 'സ്വാർത്ഥരാണ്', കുട്ടികൾക്കായി വളർത്തുമൃഗങ്ങളെ പകരം വയ്ക്കുന്നത് 'നമ്മുടെ മാനവികത ഇല്ലാതാക്കുന്നു' എന്ന പരാമർശമാണ് വിവാദമായത്. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുട്ടികളുണ്ടാകാൻ സാധ്യതയുള്ള മാതാപിതാക്കളോട് 'ഭയപ്പെടേണ്ടതില്ല' എന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. "ഒരു കുട്ടി ഉണ്ടാകുന്നത് എല്ലായ്പ്പോഴും ഒരു അപകടമാണ്, എന്നാൽ ഒരു കുട്ടി ഉണ്ടാകാത്തതിൽ കൂടുതൽ അപകടസാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളിലെ 'ജനസംഖ്യാപരമായ' പ്രശ്‌നം പരിഹരിക്കുന്നതിനായി കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തപ്പോഴായിരുന്നു ഈ അഭിപ്രായപ്രകടനം. അതിശയകരമെന്നു പറയട്ടെ, സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങളോട് യോജിച്ചുവെങ്കിലും, വളർത്തുമൃഗ പ്രേമികളും മാതാപിതാക്കളും 'സ്വാർത്ഥ' പരാമർശത്തിൽ തൃപ്തരല്ല.
അതിനിടെയാണ് കത്തോലിക്കാ സഭാ തലവൻ നടത്തിയ മറ്റൊരു പരാമർശം സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് വഴിവെച്ചത്. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു. വിവാഹം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് മാർപാപ്പ പറഞ്ഞു. പുതിയ വത്തിക്കാൻ ഗൈഡിൽ സന്തോഷകരമായ ബന്ധത്തിനുള്ള നിയമങ്ങൾ മാർപാപ്പ വിശദീകരിച്ചതായി ഡെയിൽ മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
إرسال تعليق