കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിൻ്റെയും ബിജിലിയുടെയും മകൻ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
സഹോദരൻ: അഭിനവ് കെ സന്തോഷ്. പിതാവ് സന്തോഷ് മുണ്ടക്കൽ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ്, മാതാവ് കൊടുവള്ളി കെഎംഒ സ്കൂളിലെ അധ്യാപികയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് പ്രസിഡൻ്റും മുൻ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങൽ തറവാട് വീട്ടുവളപ്പിൽ.
إرسال تعليق