ഇരിട്ടി: ഇരിട്ടി ജബ്ബാര്‍ക്കടവ് എരുമത്തടത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഭൂമിയില്‍ വിള്ളല്‍.
ഇരിട്ടി തഹസിര്ദാരുടെ നേതൃത്വത്തിലുള്ള റവന്യുസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം.ഉടന്‍ തന്നെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വൈകുണ്ഠന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിച്ചു. ഇരിട്ടി പോലീസും ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.10 മീറ്ററോളം നീളത്തില്‍ രണ്ടു ഭാഗങ്ങളിലായാണ് വിള്ളല്‍ രൂപപ്പെട്ടത്. മുമ്ബ് ഈ സ്ഥലം താഴ്ന്ന പ്രദേശമായിരുന്നു. ഇവിടെ മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു. മഴ പെയ്തപ്പോള്‍ മണ്ണില്‍ വെള്ളം ഇറങ്ങി വിള്ളല്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തഹസില്‍ദാര്‍ സി.വി. പ്രകാശന് പറഞ്ഞു.
ഇത് നിരീക്ഷിക്കുകയാണെന്നും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയാണെങ്കില്‍ വേണ്ട മുന്കതുതല് സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഉണ്ടായ വിള്ളല്‍ ഡ്രൈവിംഗ് ടെസ്റ്റിനെ ബാധിക്കില്ല. സംഭവം അറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നാട്ടുകാരും സ്ഥലത്തെത്തി.
إرسال تعليق