പേരാവൂര്‍: പട്ടാരിയില്‍ റോഡരികിലെ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുറ്റിപ്പൊയിലിലെ ചോഴന്‍ മനോഹരനെയാണ് (53) തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
രാവിലെ പാല്‍ വാങ്ങാനെത്തിയ പരിസരവാസിയാണ് ഒരാള്‍ റോഡരികിലെ തോട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.മരണ കാരണം വ്യക്തമല്ല. മാലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാനിഫിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. പേരാവൂര്‍ ഡിവൈ.എസ്.പി എ.വി ജോണ്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഞായറാഴ്ച പട്ടാരിയിലെ കടയില്‍ നിന്നും സാധനം വാങ്ങിപ്പോയതായിരുന്നു മനോഹരന്‍.
കണ്ണൂരില്‍ നിന്നുമെത്തിയ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗം സയന്റിഫിക് ഓഫീസര്‍ ഹെല്‍നയുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദരും പരിശോധന നടത്തി. വാഹനം ഇടിച്ചിട്ടതാണോ എന്ന സംശയമുള്ളതിനാല്‍ സമീപത്തെ സി.സി ടി വി യും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
കരേറ്റയിലെ ചോഴന്‍ ലക്ഷ്മിയമ്മയുടെയും പരേതനായ നാരായണന്റെയും മകനാണ്. കരേറ്റ സ്വദേശിയായ ഇദ്ദേഹം കുറച്ച് വര്‍ഷങ്ങളായി പട്ടാരിയില്‍ സ്ഥിരതാമസമാണ്. ഭാര്യ: സ്മിത. മക്കള്‍: സായൂജ്, സൂര്യദേവ്. സഹോദരങ്ങള്‍: മോഹനന്‍, വിജയന്‍, സരോജിനി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
إرسال تعليق