Join News @ Iritty Whats App Group

സോണിയാ ഗാന്ധി ആശുപത്രി വിട്ടു, വീട്ടിൽ വിശ്രമം തുടരും

ദില്ലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി  ആശുപത്രി വിട്ടു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. 

രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇഡി മുന്‍പാകെ സോണിയ എത്താന്‍ സാധ്യതയില്ല.

Post a Comment

أحدث أقدم
Join Our Whats App Group