കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂരിലെ സുധാകരന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയ്ക്കും സായുധ പൊലീസ് അകമ്പടിയുണ്ടാകും.
മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സുധാകരന്റെ ഭാര്യവീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുധാകരന്റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായുധ പൊലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടയത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
إرسال تعليق