Join News @ Iritty Whats App Group

തിരുവനന്തപുരത്ത് നാല് കുട്ടികൾക്ക് തക്കാളിപ്പനി; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികൾക്ക് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് അഥവാ തക്കാളിപ്പനി ബാധിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ഒരേ ക്ലാസിലെ കുട്ടികൾക്കാണ് തക്കാളിപ്പനി ബാധിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ള കുട്ടികളെ അങ്കണവാടിയിലും സ്കൂളിലും അയയ്ക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group