Join News @ Iritty Whats App Group

കാസര്‍കോട്ടെ പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

കാസ‍ര്‍കോട്: കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാ‍‍ര്‍ പറയുന്നു. 

ഇന്ന് രാവിലെയും കാസ‍ര്‍കോട്ടെ പാണത്തൂര്‍ അടക്കമുള്ള മലയോരമേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രത്യേക ശബ്ദത്തോടെ നാല് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയും പാണത്തൂരിലെ ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറയുന്നു.

കര്‍ണാടകയിലെ കുടക് ആണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമശാസ്ത്രജ്ഞ‍ര്‍ പറഞ്ഞു. അഞ്ച് സെക്കന്‍ഡോളം ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിലും നേരിയ ഭൂചലനമുണ്ടായി. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ദക്ഷിണ കന്നഡ ജില്ലയിൽ ഭൂചലനമുണ്ടാവുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group