Join News @ Iritty Whats App Group

സമസ്ത കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍്റും മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായ സയ്യിദ് എസ് ബി പി തങ്ങൾ വഫാത്തായി

പാനൂര്‍ | സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍്റും മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായ മത്തിപ്പറമ്ബിലെ സാദത്ത് മന്‍സിലില്‍ സയ്യിദ് എസ് ബി പി തങ്ങള്‍ ( 66) വഫാത്തായി.
പാനൂര്‍ ജുമുഅത് പള്ളി ഖത്വീബ്, പുത്തൂര്‍ മര്‍കസ്, ഖുതുബിയ്യ സ്കൂള്‍, കൂഫിയ പെരിങ്ങത്തൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസിഡന്‍്റു് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖബറടക്കം വെെകീട്ട് നാലിന് പെരിങ്ങത്തൂരിലെ കുടുംബ ഖബറിടത്തില്‍.

ഭാര്യ: പാനൂര്‍ തങ്ങള്‍ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങളുടെ മകള്‍ പരേതയായ സയ്യിദത്ത് നജ്മുന്നിസ ബീവി. മക്കള്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍, സയ്യിദത്ത് ഉമ്മുകുല്‍സു, സയ്യിദത്ത് റാഹില, ഡോ. സയ്യിദത്ത് മുഹ്സിന, ഡോ. സയ്യിദത്ത് മാഷിത.

മരുമക്കള്‍: സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ (വൈസ് പ്രസിഡന്‍്റ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി), ഡോ. സയ്യിദ് അബ്ദുല്‍ ഹാദി, സയ്യിദ് ഫിറോസ് അഹമദ്, സയ്യിദത് ഹബീബ ബീവി, സയ്യിദത് ശരീഫ നാദിറ.

ഖബറടക്കം വെെകീട്ട് നാലിന് സാദത്ത് മന്‍സിലില്‍.

Post a Comment

أحدث أقدم
Join Our Whats App Group