കണ്ണൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിയും മിന്നലിലും അത്ഭുതകരമായി രക്ഷപ്പെട്ടു കുടുംബം.
കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലെ ആലക്കല്‍ റോഡിന് സമീപം എം.വി ബാബുവും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജീവന്‍ തിരിച്ച് കിട്ടയതു തന്നെ ഭാഗ്യമെന്ന് ബാബു പറയുന്നു. രാത്രി 12.30 ഓടെയുണ്ടായ ശക്തമായ മിന്നല്‍ ബാബുവും ഭാര്യയും കിടന്ന മുറിയുടെ ഭാഗത്താണ് വന്നു പതിച്ചത്. കൊള്ളിയാന്‍ പോലെ മിന്നല്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറി. പെട്ടെന്ന് തരിപ്പ് മാത്രം അനുഭവപ്പെട്ടു.വീടിന്റെ വശങ്ങള്‍ മേല്‍ക്കൂര മിന്നലും കാറ്റിലും തകര്‍ന്നു. മേല്‍ക്കൂര തകര്‍ത്ത് മിന്നല്‍ തറയിലെ മാര്‍ബിള്‍ വേറെ തകര്‍ത്തുകളഞ്ഞു. ഇതിനിടെ ഇവര്‍ കിടന്നിരുന്ന കട്ടിലിന്റെ കാലും പലകയും തകര്‍ന്നു. ബാബുവിന്റെ കാലിന് ഷോക്കേറ്റെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. തലവെച്ച് ഭാഗത്താണ് ഒരുപക്ഷേ മിന്നല്‍ അടിച്ചു ഇരുന്നത് എങ്കില്‍ ഇപ്പോള്‍ തനിക്ക് ജീവന്‍ പോലും ഉണ്ടാവില്ല എന്ന് ബാബു പറയുന്നു.
തുടര്‍ച്ചായായി വന്ന ചെറിയ മിന്നലില്‍ ആദ്യം വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ മിന്നലിന്റെ തൊട്ടുപിന്നാലെ നിമിഷനേരങ്ങള്‍ക്കകം ആണ് വലിയ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇടിയും മിന്നലും എത്തിയത്.
മിന്നല്‍ മുരളി എന്ന സിനിമയില്‍ ശക്തിയായി മിന്നല്‍ അടിച്ചപ്പോള്‍ നായകന്‍ ലഭിച്ചത് സൂപ്പര്‍ പവര്‍ ആയിരുന്നുവെങ്കില്‍ ഇവിടെ മിന്നല്‍ കാരണം ഒരു കുടുംബം ആകെ പേടിച്ചിരിക്കുകയാണ്. പുറത്ത് വീടിനോട് ചേര്‍ന്നുണ്ടായിരുന്ന നായക്കൂട് മീറ്ററുകളോളം ദൂരേക്ക് കാട്ടിലേക്ക് തെറിച്ചു പോയി. മരത്തിന്റെ കൂടായതുകൊണ്ടു മാത്രം നായക്കും ജീവന്‍ തിരിച്ചു കിട്ടി. വീടിന്റെ പുറത്ത് തറക്കല്ല് വരെ അടര്‍ന്നു പോയി വിണ്ടുകീറിയ നിലയിലാണ്. ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരത്തില്‍ മിന്നല്‍ പതിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്ബ് ഈ പ്രദേശത്ത് ശക്തമായ മിന്നല്‍ അടിച്ചിരുന്നു എങ്കിലും ഒരു തെങ്ങിന് മാത്രമാണ് കേടുപാട് അന്ന് സംഭവിച്ചത്. ബാബു ഓട്ടോ ഡ്രൈവര്‍ ആണ്
إرسال تعليق