ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെ കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. തൃശ്ശൂർ ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നാണ് രണ്ടു പേരേയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് യുവതികളെ കാണാതായത്. പൊലീസ് സംരക്ഷണയിൽ ഇവരെ രാത്രിയോടെ ആലപ്പുഴയിലെത്തിക്കും. മഹിളാ മന്ദിരത്തിന്റെ മതിൽ ചാടിയാണ് നൂറനാട്, ചന്തിരൂർ സ്വദേശികളായ യുവതികൾ രക്ഷപെട്ടത്. ഇവരിലൊരാൾ പോക്സോ കേസിലെ ഇരയായിരുന്നു.
മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി
News@Iritty
0
إرسال تعليق