ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്ന് കാണിച്ചാണ് രാഹുല്‍ കത്തയച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
കഴിഞ്ഞ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി ഡല്‍ഹിയിലെ ഗംഗറാം ആശുപത്രിയില്‍ കഴിയുന്നതില്‍ ഇന്ന് ചോദ്യം ചെയ്യലില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി.കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രിയങ്കയും രാഹുലും ആശുപത്രിയില്‍ സോണിയയ്‌ക്കൊപ്പം ഉണ്ടെന്നാണ് വിവരം.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയേയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് കേസില്‍ ഇരുവര്‍ക്കുമുള്ള പങ്കാണ് ഇ.ഡി അന്വേഷിക്കുന്നത്.
إرسال تعليق