പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സർക്കാർ. നിയമസഭയിൽ സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങൾക്കിടയിൽ ആവർത്തിച്ച് ചർച്ച ചെയ്യപ്പെട്ട വിഷയം സഭയിൽ ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിൻമേലുള്ള ചർച്ച. രണ്ട് മണിക്കൂർ ചർച്ച നീളും.
إرسال تعليق