കോഴിക്കോട്: കടുത്ത നെഞ്ചുവേദന സഹിച്ച് സ്വയം സ്കൂട്ടറോടിച്ച് ആശുപത്രിയിലെത്തിയ മത്സ്യവ്യാപാരി പരിശോധനകൾ നടത്തുന്നതിനിടെ മരണത്തിന് കീഴടങ്ങി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മൽ അബ്ബാസ് (58) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ എത്തിയ ശേഷം പ്രാഥമിക പരിശോധന പൂർത്തിയാക്കി ഇസിജി എടുക്കുമ്പോൾ അബ്ബാസ് ചർദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
കടുത്ത നെഞ്ചുവേദന സഹിച്ച് സ്വയം സ്കൂട്ടറോടിച്ച് ആശുപത്രിയിലെത്തി; ഒടുവിൽ മരണത്തിന് കീഴടങ്ങി
News@Iritty
0
إرسال تعليق