Join News @ Iritty Whats App Group

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടി പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകുന്നതിന് സ്പോട്ട് രെജിസ്ട്രേഷൻ

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടി പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകുന്നതിന് 2022 ജൂൺ 30 ാം
 തിയതി സ്പോട്ട് രെജിസ്ട്രേഷൻ നടത്തുന്നതിന് ശ്രീകണ്ഠപുരം ഇലെക്ട്രിക്കൽ സർക്കിളിന്റെ പരിധിയിൽ വരുന്ന കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസുകളായ പയ്യന്നൂർ, വെള്ളൂർ, പഴയങ്ങാടി, തളിപ്പറമ്പ, അലക്കോട്, ഇരിട്ടി, ശിവപുരം, ശ്രീകണ്ഠ പുരം എന്നി കേന്ദ്രങ്ങളിലും, ജൂലൈ 1, 2, 4 ദിവസങ്ങളിൽ അതാത് സെക്ഷന്ഓഫീസുകളിലും സൗകര്യമുണ്ടാകും. അതോടപ്പം തന്നെ കൺസുമർ നമ്പറുമായി ഉപഭോക്താവിന് സൗകര്യപ്രാദമായ ഏത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലും എത്തി സീനിയർ സുപ്രണ്ടിനെ സമീപിച്ചും, `ekiran.kseb.in´എന്ന പോർട്ടൽ വഴിയും രെജിസ്ട്രേഷൻ നടത്താനാകും

ഈ സൗകര്യം ബഹുമാനപ്പെട്ട ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 1912 എന്ന നമ്പരിലോ അതാത് സെക്ഷനാ ഫീസിലെ സീനിയർ സൂപ്രണ്ട് മായോ ബന്ധപ്പെടുക.

 *ശ്രദ്ധിക്കുക* :
 ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളൂ.
 13 അക്ക കൺസ്യൂമർ നമ്പർ കൈവശം കരുതേണ്ടതാണ്.
 1 KW പ്ലാന്റ് സ്ഥാപിക്കുന്നതിന് 100 സ്ക്വയർ ഫീറ്റ് ഏരിയ മതിയാകും
 KSEB Ltd ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുള്ള ഫോൺ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.



Post a Comment

أحدث أقدم
Join Our Whats App Group