തിരുവനന്തപുരം; സില്‍വര്‍ ലൈന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും സംശയവും ദൂരികരിക്കുന്നതിന് ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ച് കെ റെയില്‍.ജനസമക്ഷം സില്‍വര്‍ലൈന്‍ എന്നാണ് പരിപാടിയുടെ പേര്.കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്‍റായി എത്തിയ സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി നല്‍കിയത്. വി. അജിത് കുമാർ (മാനേജിങ് ഡയറക്ടർ, കെ റെയിൽ) എം. സ്വയംഭൂലിംഗം (പ്രോജക്ട് ഡയറക്ടർ, സിസ്ട്ര) എന്നിവരാണ് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.സിൽവർ ലൈൻ നിർത്തി വെച്ചിട്ടില്ല. മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നു. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തുമെന്നും കെ റെയിൽ എംഡി വ്യക്തമാക്കി.
'സിൽവർ ലൈൻ നിർത്തി വച്ചിട്ടില്ല, മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ല': കെ റെയിൽ എംഡി
News@Iritty
0
إرسال تعليق