മൂന്നാമത് ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. മുന്നണിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന ഏകോപന സമിതിയോഗത്തില്‍ തീരുമാനം ഉണ്ടാകും. ലോകകേരള സഭയുമായി സഹകരിക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്താല്‍ അത് പ്രവര്‍ത്തകരുെട മനോവീര്യം തകര്‍ക്കുമെന്ന് മുന്നണിയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ള യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികളെ മുന്നണി വിലക്കില്ല. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നുമാണ് യുഡിഎഫിന്റെ നിലപാട്.
മൂന്നാം ലോകകേരള സഭയ്ക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ പൊതുസമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധിയിലാണ് പൊതുസമ്മേളനം. സമ്മേളനത്തില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
ജൂണ്‍ 16 മുതല്‍ 18 വരെയുള്ള സമ്മേളനത്തില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളും പങ്കെടുക്കും. 65 രാജ്യങ്ങളുടെയും, 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയതായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷും നോര്‍ക്കാ റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും അറിയിച്ചു
إرسال تعليق