മട്ടന്നൂര്‍:മട്ടന്നൂരിലെ വാടക കെട്ടിടത്തിലും നഗരസഭകെട്ടിടത്തിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴിലാക്കുന്നതിന് വേണ്ടി സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മട്ടന്നൂര്‍ മിനി സിവില്‍ സേ്‌റ്റഷന്‍ ആറുമാസത്തിനകം പൂര്‍ത്തീകരിക്കും.
28 കോടിയോളം രൂപ ചെലവഴിച്ച് മിനി സിവില്‍ സേ്‌റ്റഷന്‍ നിര്‍മിക്കുന്നത്.ഏഴുനിലക്കെട്ടിടത്തിന്റെ അഞ്ചുനിലകളുടെ നിര്‍മാണമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയായി. പ്ലാസ്‌റ്ററിങ് കഴിഞ്ഞ സ്‌ഥലങ്ങളില്‍ പെയിന്റിങ്ങും നടത്തുന്നുണ്ട്.കഴിഞ്ഞ ഡിസംബറിലാണ് റവന്യൂ ടവറിന്റെ നിര്‍മാണം തുടങ്ങിയത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല.കിഫ്‌ബിയുടെ സഹായത്തോടെയാണ് കെട്ടിടം നിര്‍മിക്കുന്നത്. ഹില്‍ട്രാക്ക് കണ്‍സ്‌ട്രക്ഷന്‍ കമ്ബനിയാണ് കരാര്‍ ഏറ്റെടുത്തത്. നാലുനിലകളില്‍ ഓഫീസ് സമുച്ചയവും താഴത്തെ നിലയില്‍ വാഹന പാര്‍ക്കിങ്ങുമാണ്.റവന്യൂ ടവറിനോട് ചേര്‍ന്ന് കാന്റീന്‍ ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. മൂന്നുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെ നിര്‍മാണവും പൂര്‍ത്തിയായി.മട്ടന്നൂരില്‍ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ പലതും റവന്യൂ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് മാറും.2018 ജൂണിലാണ് മിനി സിവില്‍ സേ്‌റ്റഷന്‍ നിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
2019 ഒകേ്‌ടാബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ടവറിന്റെയും സ്‌പെഷ്യാലിറ്റി ആസ്‌പത്രിയുടെയും ശിലാസ്‌ഥാപനം നടത്തി. റവന്യൂ ടവറിന്റെ പിന്‍ഭാഗത്തായാണ് സ്‌പെഷ്യാലിറ്റി ആസ്‌പത്രിയുടെ പണി നടക്കുന്നത്.കോവിഡ് ലോക്‌ഡൗണ്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍മൂലം വൈകിയാണ് പ്രവൃത്തി തുടങ്ങാനായത്. നിലവില്‍എക്‌സൈസ് ഓഫീസ്, ,ജില്ലാ അഡീഷണല്‍ ട്രഷറി , കോളാരി, പഴശ്ശി വില്ലേജ് ഓഫിസുകള്‍ എന്നിവ സ്വത്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.രജിസ്‌റ്റര്‍ ഓഫീസ് കെട്ടിടം ഇതിനകം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫയര്‍ സേ്‌റ്റഷന്‍ കെട്ടിടം പണിയാനുള്ള അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ട്.കൃഷിഭവന്‍,എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എ.ഇ. ഒ ഓഫീസ്, ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്റ് ഓഫീസ്,ഭക്ഷ്യ വകുപ്പിന്റെഅളവുതൂക്ക ഓഫീസ് , എന്നിവയാണ് മുനിസിപ്പല്‍, ക്ഷേത്രം, ബി.എസ് എന്‍ എല്‍ കെട്ടിടത്തില്‍ വാടകയില്‍ പ്രവര്‍ത്തിക്കുന്നത്.
إرسال تعليق