മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ ഇന്ത്യയും നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. ഘട്ടംഘട്ടമായാണ് മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ ഇന്ത്യ നിര്‍ത്തലാക്കുക. ജനീവ ഫിഷറീസ് സബ്‌സിഡി കരാര്‍ പ്രകാരമാണ് സബ്‌സിഡികള്‍ നിര്‍ത്തലാക്കാനുള്ള ഇന്ത്യയുടെയും നീക്കങ്ങള്‍ നടക്കുന്നത്.
ഫിഷറീസ് സബ്‌സിഡികള്‍ ഇനിമുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമേ ലഭ്യമാകൂ. പിന്നീട് സാവകാശം സബ്‌സിഡികള്‍ നല്‍കുന്നത് അവസാനിപ്പിക്കാനാണ് തീരുമാനം. പരിധിയില്‍ കവിഞ്ഞ് മത്സ്യം പിടിക്കുന്നവര്‍ക്ക് ഇനി സബ്‌സിഡി നല്‍കില്ല. അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ഇനി സബ്‌സിഡിക്ക് അര്‍ഹത ഉണ്ടാകില്ല. പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യബന്ധനത്തിന് മാത്രമാണ് ഇനി സബ്‌സിഡി ലഭിക്കുക.
സബ്‌സിഡി നിര്‍ത്തലാക്കുന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറുകിട മത്സ്യബന്ധനക്കാര്‍ക്കുള്ള സബ്‌സിഡി 25 വര്‍ഷത്തേക്ക് കൂടി തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനീവയിലെ ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം ഈ ആവശ്യം തള്ളുകയായിരുന്നു.
إرسال تعليق