ദില്ലി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായുണ്ടാകുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾ. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കർഷക രോഷത്തിന് മുന്നിൽ കീഴടങ്ങിയത് പോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിലും മോദിക്ക് മുട്ട് മടക്കേണ്ടി വരും. എൻഡിഎ സര്‍ക്കാരിന്റെ എട്ട് വർഷത്തെ ഭരണത്തിൽ ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
'പ്രതിഷേധിക്കുന്ന യുവാക്കൾക്ക് മുന്നിലും മോദി മുട്ടുമടക്കും, കര്‍ഷക സമരത്തിലേത് പോലെ': രാഹുൽ
News@Iritty
0
إرسال تعليق