ഇരിട്ടി: കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നതോടെ കേരളത്തിന്റെ അതിര്‍ത്തിഗ്രാമങ്ങളായ കൂട്ടുപുഴ, പേരട്ട ടൗണുകളുള്പ്പെടെ ഭീഷണിയിലാകും.
ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന് അതിരിടുന്ന കച്ചേരിക്കടവ്, പാലത്തുംകടവ് ഗ്രാമങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.എന്നാല്‍ അതിര്‍ത്തിയിലെ കൂട്ടുപുഴയും സമീപ ടൗണായ പേരട്ടയും ബഫര്‍ സോണ്‍ ഭീഷണിയില്‍ ആണെന്നുള്ള സാഹചര്യം നേരത്തെ കണ്ടെത്തിയിരുന്നില്ല. തലശേരി-മൈസൂരു റോഡിന്റെ ഒരു ഭാഗം ബ്രഹ്മഗിരി വന്യജീവി സങ്കേതമാണ്. 100 മീറ്റര്‍ പോലും ബഫര്‍സോണ്‍ ആക്കിയാല്‍ത്തന്നെ കൂട്ടുപുഴ ടൗണ്‍ പരിസ്ഥിതിലോല മേഖലയില്‍ പെടും. ഇപ്പോള്‍ ഒരു കിലോമീറ്റര്‍ പ്രഖ്യാപിക്കപ്പെടുന്നത് ആകാശദൂരം കണക്കാക്കുമ്ബോള്‍ തൊട്ടിപ്പാലം ,പേരട്ട, മാക്കൂട്ടം എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ പരിസ്ഥിതിലോല ഭീഷണിയിലാകും.
കച്ചേരിക്കടവ്, പാലത്തുംകടവ് പള്ളികളും കച്ചേരിക്കടവ് സ്കൂളും പേരട്ട, മാക്കൂട്ടം മുസ്ലിം പള്ളികളും മാക്കൂട്ടത്തെ ദേവീക്ഷേത്രംവും ഭീഷണിയിലാണ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം സീറോ പോയിന്റിലേക്കാക്കാന് ഇടപെടല്‍ വേണമെന്നാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ നാട്ടുകാരുടെ ആവശ്യം.
إرسال تعليق