Join News @ Iritty Whats App Group

ബഫർ സോൺ;കൂ​ട്ടു​പു​ഴ, പേ​ര​ട്ട ടൗ​ണു​ക​ളു​ള്‍​പ്പെ​ടെ ഭീ​ഷ​ണി​യി​ലാ​കും.

ഇ​രി​ട്ടി: ക​ര്‍​ണാ​ട​ക​യി​ലെ ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​വും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ഗ്രാ​മ​ങ്ങ​ളാ​യ കൂ​ട്ടു​പു​ഴ, പേ​ര​ട്ട ടൗ​ണു​ക​ളു​ള്‍​പ്പെ​ടെ ഭീ​ഷ​ണി​യി​ലാ​കും.
ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ള്‍​ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ ബ​ഫ​ര്‍​സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ക്കൂ​ട്ടം ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് അ​തി​രി​ടു​ന്ന ക​ച്ചേ​രി​ക്ക​ട​വ്, പാ​ല​ത്തും​ക​ട​വ് ഗ്രാ​മ​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.
എ​ന്നാ​ല്‍ അ​തി​ര്‍​ത്തി​യി​ലെ കൂ​ട്ടു​പു​ഴ​യും സ​മീ​പ ടൗ​ണാ​യ പേ​ര​ട്ട​യും ബ​ഫ​ര്‍ സോ​ണ്‍ ഭീ​ഷ​ണി​യി​ല്‍ ആ​ണെ​ന്നു​ള്ള സാ​ഹ​ച​ര്യം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. ത​ല​ശേ​രി-​മൈ​സൂ​രു റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ണ്. 100 മീ​റ്റ​ര്‍ പോ​ലും ബ​ഫ​ര്‍​സോ​ണ്‍ ആ​ക്കി​യാ​ല്‍​ത്ത​ന്നെ കൂ​ട്ടു​പു​ഴ ടൗ​ണ്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ പെ​ടും. ഇ​പ്പോ​ള്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​ത് ആ​കാ​ശ​ദൂ​രം ക​ണ​ക്കാ​ക്കു​മ്ബോ​ള്‍ തൊ​ട്ടി​പ്പാ​ലം ,പേ​ര​ട്ട, മാ​ക്കൂ​ട്ടം എ​ന്നീ ഗ്രാ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​സ്ഥി​തി​ലോ​ല ഭീ​ഷ​ണി​യി​ലാ​കും.
ക​ച്ചേ​രി​ക്ക​ട​വ്, പാ​ല​ത്തും​ക​ട​വ് പ​ള്ളി​ക​ളും ക​ച്ചേ​രി​ക്ക​ട​വ് സ്കൂ​ളും പേ​ര​ട്ട, മാ​ക്കൂ​ട്ടം മു​സ്‌​ലിം പ​ള്ളി​ക​ളും മാ​ക്കൂ​ട്ട​ത്തെ ദേ​വീ​ക്ഷേ​ത്രം​വും ഭീ​ഷ​ണി​യി​ലാ​ണ്. ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​തം സീ​റോ പോ​യി​ന്‍റി​ലേ​ക്കാ​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നാ​ണ് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group