ക്ഷീണം, ശ്വാസതടസ്സം, കൊഗ്നിറ്റീവ് പ്രശ്നങ്ങൾ എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് ഒരു സംഘം അന്താരാഷ്ട്ര ഗവേഷകർ പഠനം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള 44 ഗവേഷണങ്ങളിൽ നിന്നും മെഡിക്കൽ റെക്കോർഡ് ഡാറ്റാബേസുകളിൽ നിന്നും 204 രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് (GBD) പഠനത്തിൽ നിന്നുമുള്ള വിവരങ്ങൾ അവർ പഠനത്തിൻെറ ഭാഗമായി ശേഖരിച്ചു. ഒരു പ്രീ പ്രിൻറ് സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2020ലും 2021ലുമായി ലോകത്താകെ ഏകദേശം 144.7 മില്യൺ ആളുകളാണ് ഈ മൂന്ന് ലക്ഷണങ്ങളിലൊന്ന് ദീർഘകാലം അനുഭവിച്ചത്.
ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് കാരണം ഉണ്ടായിട്ടുള്ളത്. 60.4 ശതമാനം ആളുകളും ഈ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരാണ്. 50 ശതമാനത്തിലധികം പേർക്കും അമിതമായി ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്. ഇവർക്ക് ശരീരവേദനയും എപ്പോഴും തളർച്ചയും മാനസികമായി ബുദ്ധിമുട്ടുകളും വന്നിട്ടുണ്ട്. കൊഗ്നിറ്റീവ് പ്രശ്നങ്ങളായ ഓർമ്മ നഷ്ടപ്പെടൽ, ആശയക്കുഴപ്പം, ഏകാഗ്രതയില്ലായ്മ എന്നിവ 35.4 ശതമാനം പേർക്കും അനുഭവപ്പെട്ടിട്ടുണ്ട്.
إرسال تعليق