അസ്വാഭാവികമായി കുപ്പി വീര്‍ത്ത് പൊട്ടിത്തെറിച്ചു; ശീതളപാനീയത്തിന്റെ വില്‍പ്പന നിരോധിച്ചു
കൊല്ലം: അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ ശീതളപാനീയത്തിന്റെ വിൽപ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കുപ്പി അസ്വാഭാവികമായി വീർത്ത് പൊട്ടിത്തെറിച്ചെന്ന പരാതിയെ തുടര്‍ന്ന് പൊടാരന്‍ (Podaran) മാംഗോ ജ്യൂസ് (Mango Juice) എന്ന ശീതളപാനീയമാണ് നിരോധിച്ചത്. കൊല്ലം ജില്ലയില്‍ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന പാനീയമാണ് ഇത്.
കഴിഞ്ഞ ദിവസം കണ്ണനല്ലൂരിലെ വ്യാപാരിയുടെ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി വെച്ചിരുന്ന ഇവയുടെ കുപ്പികള്‍ അസാധാരണമായ രീതിയിൽ വീർത്തുപൊട്ടി. ഇവയിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നതായി വ്യാപാരി പറഞ്ഞു. വിവരം കമ്പനി അധികൃതരെ അറിയിച്ചപ്പോൾ ജ്യൂസ് കുപ്പികൾ മാറ്റി നൽകാമെന്നായിരുന്നു മറുപടി. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത പാനീയങ്ങൾ വില്‍പ്പന നടത്തുന്നതിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ അറിയിക്കുകയായിരുന്നെന്ന് വ്യാപാരി പറഞ്ഞു.
പാനീയത്തിന്റെ ഗുണമേന്മയിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ മലപാളയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഈ ഉത്പന്നം. ഈ ശീതളപാനീയ ഉത്‌പന്നത്തിന് പുറമെ അഞ്ചോളം ഉത്പന്നങ്ങൾ കമ്പനിയുടെ പേരിൽ മാർക്കറ്റിൽ വിറ്റഴിക്കുന്നുണ്ട്.
إرسال تعليق