മട്ടന്നൂൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷെയര്‍ എടുത്തവര്‍ക്ക് ലാഭം കിട്ടാന്‍ ഇനിയുംവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.വലിയ വികസനം ഉണ്ടാകുമെന്ന് ലക്ഷ്യം മുന്നില്‍ക്കണ്ട് നൂറുകണക്കിന് പേരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷെയര്‍ വാങ്ങിയത് .നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഷെയര്‍ എടുത്തവര്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് സാധാരണക്കാരെ പോലും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷെയര്‍ എടുക്കാന്‍ പ്രേരിപ്പിച്ചത് .രണ്ടുവര്‍ഷംകൊണ്ട് തന്നെ വിമാനത്താവളം ലാഭത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ അടക്കം നിരവധിപേര്‍ വിമാനത്താവളത്തില്‍ ഷെയര്‍ എടുത്തത്.
വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലാം വര്‍ഷത്തിലേക്ക് അടുക്കുമ്ബോഴും വിമാനത്താവളത്തില്‍ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ഷെയര്‍ ഉടമകള്‍ക്ക് ലാഭം ലഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.ഷെയറുകള്‍ പൊതുജനങ്ങള്‍ക്ക് കൊടുക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു 130 രൂപയാണ് ഒരു ഷെയറിന് വില കുറഞ്ഞത് 500 ഓഹരികള്‍ വാങ്ങണം എന്നതാണ് വ്യവസ്‌ഥ .കോവിഡ പ്രതിസന്ധിക്ക് ശേഷം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഷെയര്‍ സമാഹരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല .2019 ജൂലൈ വിമാനത്താവളങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം കണ്ടെത്തുന്നത് പൊതുജനങ്ങളില്‍നിന്ന് ഒരു കോടി ഷെയര്‍ സമാഹരിക്കാന്‍ കമ്ബനികള്‍, സഹകരണ സംഘങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു കോവിഡിനെ തുടര്‍ന്ന് ഷെയര്‍ സമാഹരണം പ്രതിസന്ധിയിലായി.എയര്‍ സൈഡ് വിപുലികരണം, എയര്‍ കാര്‍ഗോ കോംപ്ലക്‌സ് ,കിയാല്‍ ഓഫീസ് കെട്ടിടംഎന്നിവയുടെ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനായി ഓഹരികള്‍വിറ്റഴിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ കോ വിഡ് പ്രതിസന്ധിക്ക് ശേഷം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഷെയര്‍ സമാഹരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല.
തുടക്കത്തില്‍ യാത്രക്കാരുടെ എണ്ണം വിമാനസര്‍വീസ് വര്‍ദ്ധനവ് എന്നിവ കണക്കിലെടുത്താണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിന് അനുമതി നല്‍കുകയും 2020 ഡിസംബര്‍ ഓടുകൂടി 20 പാര്‍ക്കിംഗ് ഏരിയകള്‍ ഒരുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ുകയുംയ ചെയ്‌തു .കോവിഡിനെ തുടര്‍ന്ന് പദ്ധതിഒഴിവാക്കി അടിസ്‌ഥാനസൗകര്യവികസനത്തിന് ഉപയോഗിക്കാമെങ്കിലും ലഭിക്കുന്ന പണം വിമാനത്താവളത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എടുക്കാന്‍ കഴിയില്ല.വിമാനങ്ങളുടെ ലാന്‍ഡിംഗ് ഫീസ്, പാര്‍ക്കിംഗ് ഫീസ് വിവിധ ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വാടക പാര്‍ക്കിംഗ് ഫീസ് , എയറോ ബ്രിജ് യുസേജ് ചാര്‍ജ് എന്നിവയാണ്‌ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എടുക്കുക.വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണം എങ്കില്‍ വിദേശ കമ്ബനിയുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ ഇറങ്ങാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ ആര്‍നല്‍കേണ്ടിവരും.
إرسال تعليق