കണ്ണൂർ: 'കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ കെ എസ് ആർ ടി സി പുനസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിടിഒ ഇക്കാര്യം അറിയിച്ചത്.
കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാസർകോട് ഭാഗത്തേക്കുമുള്ള രാത്രികാല കെ എസ് ആർ ടി സി സർവ്വീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കും.
പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റൂട്ടിലും കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കും.
കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി യൂണിറ്റുകളിൽ നിന്നും വരുമാനം ലഭിക്കുന്ന സർവ്വീസുകൾ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സജീവമാക്കാൻ ആർ ടി ഒക്ക് യോഗം നിർദേശം നൽകി. സ്വകാര്യ ബസുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ നൽകുന്നത് അടിയന്തിരമായി തീരുമാനിച്ച് റിപ്പോർട്ട് ചെയ്യാൻ ആർടിഒക്ക് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി.
إرسال تعليق