എയ്ഡഡ് സ്ഥാപന നിയമനങ്ങള്‍ക്ക്
വിദ്യാഭ്യാസവകുപ്പ് ഓഫീസുകളില്‍ ഓപ്പറേഷന്‍ ജ്യോതിയെന്ന പേരില്‍ വിജിലന്‍സ് മിന്നല്‍പരിശോധന. എയ്ഡഡ് സ്ഥാപന നിയമനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുവെന്ന പരാതികളേത്തുടര്‍ന്നാണിത്.
എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപകനിയമനം സ്ഥിരപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും ജില്ലാ ഓഫീസുകളിലെയും അസി. വിദ്യാഭ്യാസ ഓഫീസുകളിലെയും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുവെന്നാണു വിജിലന്‍സിനു ലഭിച്ച വിവരം. ഗ്രാന്റുകളും അധ്യാപകരുടെ ഇന്‍ക്രിമെന്റും അനുവദിക്കാന്‍ കൈക്കൂലി/പാരിതോഷികം വാങ്ങുന്നുവെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍, എയ്ഡഡ് അധ്യാപകതസ്തിക സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാനേജ്‌മെന്റുകള്‍ കുട്ടികളുടെ കണക്കുകളില്‍ കൃത്രിമം കാട്ടുന്നു. നിയമനം സ്ഥിരപ്പെടുത്താനുള്ള ഫയല്‍ വൈകിക്കുന്നത് അഴിമതിക്കായാണ്. അധ്യാപകതസ്തിക സൃഷ്ടിക്കാന്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതിനെക്കുറിച്ച് അന്വേഷണം തുടരുമെന്നു വിജിലന്‍സ് ഐ.ജി: എച്ച്. വെങ്കിടേഷ് അറിയിച്ചു.
ചില എയ്ഡഡ് സ്‌കൂളുകളിലെ സീനിയോറിറ്റി പട്ടികയിലും സ്ഥലംമാറ്റത്തിലും വന്‍കൃത്രിമം നടക്കുന്നതു മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്കെതിരേ വിദ്യാഭ്യാസവകുപ്പ് നടപടിയാരംഭിച്ചു. ട്യൂഷനെടുക്കുന്നതിനിടെ വിജിലന്‍സ് പിടികൂടിയ എട്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിലെ ഫയലുകളിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് വിജിലന്‍സ് നിര്‍ദേശിക്കും.
എയ്ഡഡ് സ്‌കൂള്‍ നിയമനത്തിന്റെ ഫയലുകള്‍, ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങള്‍, പി.എഫ്. സംബന്ധമായ ഫയലുകള്‍ തുടങ്ങിയവയിലാണ് പലയിടത്തും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
إرسال تعليق