ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന വിമതരെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. ഏക്‌നാഥ് ഷിന്‍ഡെയ്ക്കും വിമത എംഎല്‍എമാര്‍ക്കുമെതിരെയാണ് വിമര്‍ശനം.
വിമതര്‍ ശിവ സേനയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ശിവസേനയുടെ സീറ്റില്‍ നിന്ന് ജയിച്ചവര്‍ ഇപ്പോള്‍ ബിജെപിയുടെ കൂടെയാണ്. ബിജെപി രാഷ്ട്രീയ മാന്യത കാണിക്കണം. വിമത എം.എല്‍.എമാരുടെ നേതാവ് ഏക്നാഥ് ഷിന്‍ഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. സിബിഐയെയും ഇ.ഡിയേയും ഭയന്നാണ് ഷിന്‍ഡെ ഒളിച്ചോടിയതെന്നും സാമ്ന ആരോപിക്കുന്നു.
إرسال تعليق