കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ആയിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടും.
വിജയ് ബാബുവുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഏഴ് ദിവസം ചോദ്യം ചെയ്യലുമായി സഹകരിക്കാനാണ് കോടതി നിര്‍ദേശം. പീഡനം നടന്നുവെന്ന് പറയുന്ന ഫ്‌ളാറ്റുകളിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയശേഷവും ചോദ്യം ചെയ്യല്‍ തുടരും.
പരാതിയില്‍ നിന്ന് പിന്മാറാന്‍ നടിക്ക് ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാനം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിലും പോലീസ് അന്വേഷണം നടത്തും. നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും പോലീസിന്റെ നടപടിയുണ്ടാകും.
താരസംഘടനയായ അമ്മയുടെ ഇന്നലെ നടന്ന യോഗത്തിലും വിജയ് ബാബു പങ്കെടുത്തിരുന്നു.
إرسال تعليق