Join News @ Iritty Whats App Group

പൂട്ടിയിട്ട നാലുവീടുകളില്‍ മോഷണം നടത്തിയയാള്‍ പിടിയിലായി

പൂട്ടിയിട്ട നാലുവീടുകളില്‍ മോഷണം നടത്തിയയാള്‍ പിടിയിലായി.തൃക്കരിപ്പൂര്‍ സ്വദേശി തെക്കെപുരയില്‍ ടി.പി.
അബ്ദുല്‍റഷീദിനെയാണ് (38) കണ്ണൂര്‍ ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ്ചെയ്തത്.കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒമ്ബതിന് ചക്കരക്കല്ല് ചൂള ആമിന മന്‍സില്‍ വീട് കുത്തിത്തുറന്ന് പതിനാലര പവന്‍ സ്വര്‍ണം കവര്‍ന്നതിലും നവംബര്‍ 11ന് കണയന്നൂര്‍ മുലേരി പൊയില്‍ ഖദീജയുടെ വീട്ടില്‍നിന്ന് രണ്ടു പവനും ഡിസംബര്‍ 18ന് കാഞ്ഞിരോട് മായന്‍ മുക്ക് സജിനാസില്‍ അബ്ദുല്‍റഹ്മാന്റെ വീട്ടില്‍ നിന്ന് 90,000 രൂപയും രണ്ട് പവനും ജനുവരി 12ന് ചോരയാംകുണ്ട് അജിത്തിന്റെ വീട്ടില്‍ നിന്ന് നാലരപവനും 7000 രൂപയും വിദേശകറന്‍സിയും കവര്‍ന്ന കേസിലുമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതി കളവുമുതല്‍ ശ്രീകണ്ഠപുരം, പയ്യാവൂര്‍, കുടുക്കിമൊട്ട തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം വിറ്റതായി പൊലീസ് കണ്ടെത്തി. പ്രതി ചെമ്ബേരി വാടക വീട്ടില്‍ താമസിച്ചാണ് ആദ്യ രണ്ട് കളവും നടത്തിയത്. പിന്നീട് ഏച്ചൂര്‍ കമാല്‍ പീടികയില്‍ വാടക വീട് എടുത്ത് താമസിച്ചാണ് കവര്‍ച്ച നടത്തി. ആദ്യ രണ്ടു കവര്‍ച്ചക്കും കാറിലും പിന്നീടുള്ള കവര്‍ച്ചക്ക് ബൈക്കിലുമാണ് പ്രതി എത്തിയത്. പൊലീസ് തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതി മലപ്പുറം പാണ്ടിക്കാട് വാടക വീടെടുത്ത് ഒരുസ്ത്രീയോടൊപ്പം താമസിച്ചുവരുകയായിരുന്നു.

. കളവുമുതല്‍ വിറ്റ് ചെമ്ബേരി കരയത്തുചാലില്‍ പ്രതി 10 സെന്റ് ഭൂമി വാങ്ങിയതായി പൊലീസ് പറഞ്ഞു. പയ്യന്നൂര്‍, പരിയാരം, ചന്തേര, തളിപ്പറമ്ബ്, എറണാകുളം സ്റ്റേഷനുകളില്‍ വാഹനമോഷണം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയതിന് പ്രതിക്കെതിരെ കേസുണ്ട്. ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ചക്കരക്കല്ല് സി.ഐ എന്‍. സത്യനാഥന്‍, ചക്കരക്കല്ല് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ രാജീവന്‍, കണ്ണൂര്‍ ടൗണ്‍ എ.എസ്.ഐ എം. അജയന്‍, കണ്‍ട്രോള്‍ റൂം എ.എസ്.ഐ ഷാജി, ചക്കരക്കല്ല് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്നേഹേഷ്‌, സജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group