തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ 2 ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധിച്ച കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍റെ നിലപാടിനെ മന്ത്രി തള്ളി.
രോഗികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണ് അല്ലാതെ വിദ്യാര്‍ഥികള്‍ക്കല്ല. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വളരെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നടപടിയാണിത്. രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
إرسال تعليق