Join News @ Iritty Whats App Group

മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറി കെട്ടിടോദ്ഘാടനം ഇന്ന്

 മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയാകും.
 തലശ്ശേരി- വളവുപാറ റോഡിൽ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപമാണ് ജില്ലാ അഡീഷണൽ ട്രഷറിക്കായി ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം നിർമ്മിച്ചത്. പഴശ്ശി ഇറിഗേഷന്റെ കീഴിലെ 20 സെന്റ് സ്ഥലത്താണിത്. 2.3 കോടി രൂപ ചെലവിൽ പി ഡബ്ല്യുഡി ആണ് നിർമ്മാണ പ്രവൃത്തി നടത്തിയത്. തലശ്ശേരി , കൂത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ സബ് ട്രഷറികൾ, പെൻഷൻ പെയ്‌മെന്റ് സബ് ട്രഷറി തലശ്ശേരി എന്നിവയാണ് മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിക്ക് കീഴിൽ വരുന്നവ. 2000ൽ പ്രവർത്തനം ആരംഭിച്ച ട്രഷറി വാടക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group