തളിപ്പറമ്ബ്: കുറ്റിക്കോലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു.
കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ് സ്റ്റാഫാണ്് ജോബിയാ ജോസഫാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോള്‍ അതിനടിയിലായി പോയ ജോബിയ തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.തളിപ്പറമ്ബ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു
إرسال تعليق