രാജ്യത്തെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല. എന്നാൽ വൈകാതെ തന്നെ വീണ്ടും നിരക്ക് കൂട്ടാൻ ഒരുങ്ങുകയാണ് ടെലികോം കമ്പനികൾ . രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ , ഭാരതി എയർടെൽ , വോഡഫോൺ ഐഡിയ എന്നിവ നിരക്കുകൾ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ വരുമാനത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വർഷം തുടങ്ങുമ്പോഴേക്കും മികച്ച ലാഭമാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.
ഓരോ ഉപഭോക്താവിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്നും വർധനവ് ഉണ്ടായിട്ടില്ലെങ്കിൽ നെറ്റ‍്‍വർക്കിലും സ്പെക്ട്രത്തിലും നിക്ഷേപിക്കാൻ മതിയായ വരുമാനം ലഭിച്ചേക്കില്ല. നിരക്ക് കൂട്ടിയില്ലെങ്കിൽ സർവീസ് മോശമാകാനുള്ള സാധ്യതയുണ്ടെന്നും ഡൊമസ്റ്റിക് റേറ്റിങ് ഏജൻസിയായ ക്രിസിലിൻെറ ഗവേഷക വിഭാഗം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
إرسال تعليق