കൊച്ചി: ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറയാത്തതിന് നാല് വയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂര മര്‍ദനം. പള്ളുരുത്തിയിലാണ് സംഭവം. ട്യൂഷന്‍ അധ്യാപകന്‍ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി കച്ചേരിപ്പടിയിലെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ട്യൂഷന് പോയി തിരികെ വീടില്‍ എത്തിയപ്പോള്‍ അവശനിലയിലായിരുന്നു കുട്ടി. കുട്ടിയുടെ കൈയിലും കാലിലും ചോരപ്പാടുകളും മാതാപിതാക്കളുടെ ശ്രദ്ധില്‍പ്പെട്ടു.
തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം അറിയുന്നത്. ഉടന്‍ പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് പനിയും വിറയലും വന്നതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
إرسال تعليق