തൃക്കാക്കരയിൽ തന്റെ പ്രചരാണവും എൻഡിഎക്ക് ഗുണം ചെയ്തില്ലെന്ന് പി.സി ജോർജ്. എൻഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
തൃക്കാക്കരയിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നാണ് പി സി ജോർജ് ട്വന്റിഫോറിനോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോർജ് പറഞ്ഞു.
എൻഡിഎക്ക് തൃക്കാക്കരയിൽ ഇതുവരെ 5446 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ടെയ്ത പി.സി ജോർജ് നേരിട്ട് തൃക്കാക്കരയിലെത്തിയാണ് എൻഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്. തിങഅകളാഴ്ച തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങാനിരിക്കെ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടിസ് നൽകിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നാടകമാണ് അറസ്റ്റ് എന്നുവരെ പിസി ജോർജ് ആരോപണമുന്നയിച്ചു. പക്ഷേ ഈ ആരോപണങ്ങളോ, പ്രചാരണ തന്ത്രങ്ങളോ എൻഡിഎയെ മണ്ഡത്തിൽ തുണച്ചില്ല.
إرسال تعليق