മിക്ക ദിവസങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ട് ദിവസങ്ങളായി. രാവിലെയും വൈകുന്നേരവും രാത്രിയും വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. വെള്ളം എത്തിയാല്‍ തന്നെ ലഭിക്കാനായി മത്സരിക്കേണ്ട അവസ്ഥയുമുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ബുദ്ധിമുട്ട് ഏറെയും. പകര്‍ച്ചപ്പനിയും, വയറിളക്കവും, ചര്‍ദ്ദിയും, ഡങ്കിപ്പനിയും ഉള്‍പ്പെടെയുള്ള രോഗികളാണ് കിടത്തി ചികിത്സാ വിഭാഗത്തിലുള്ളത്. പഴശി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്ന കിണറിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് വെള്ളമില്ല. ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തില്‍
News@Iritty
0
إرسال تعليق