Join News @ Iritty Whats App Group

പതിനഞ്ച് വര്‍ഷംമുമ്ബ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി; കേസെടുത്ത് പോലീസ്


പതിനഞ്ച് വര്‍ഷംമുമ്ബ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.
നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളി തെരുവത്തി (55) നാണ് സുഹൃത്തായ ദിനേശന്‍ പള്ളിക്കരയുടെ വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നീലേശ്വരം പൊലീസ് കേസെടുത്തു.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുരളിയെ ഫോണ്‍ചെയ്‌ത്‌ മദ്യപിക്കാന്‍ ക്ഷണിച്ച ദിനേശനോട്, തനിക്ക് മദ്യം വേണ്ടെന്ന്‌ പറഞ്ഞു. തുടര്‍ന്ന്, വീടിനുപുറത്തേക്ക് വിളിച്ചുവരുത്തി കാലുകളില്‍ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ്‌ പരാതി. കടിഞ്ഞിമൂലയിലെ സുനി എന്നയാളും ദിനേശനോടൊപ്പം ഉണ്ടായതായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള മുരളി പറഞ്ഞു. '15 വര്‍ഷംമുമ്ബ് മുഖത്തടിച്ചത് ഓര്‍മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ ഓര്‍മയില്ലെന്ന് പറഞ്ഞു. വെട്ടെടാ എന്നുപറഞ്ഞ് സുനി വടിവാള്‍ നല്‍കുകയും ദിനേശന്‍ ഇരുകാലുകളിലും വെട്ടുകയുംചെയ്‌തു'- പരാതിയില്‍ പറഞ്ഞു.

സുനിയും ദിനേശനും ചേര്‍ന്ന് മദ്യപിച്ചപ്പോള്‍ പഴയ സംഭവം ഓര്‍ത്തെടുത്ത് മുരളിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്നാണ്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. ഐസിയുവിലാണ്‌ മുരളി.

Post a Comment

أحدث أقدم
Join Our Whats App Group