കണ്ണൂര്‍; കണ്ണൂര്‍ പറശ്ശിനിക്കടവില്‍ സ്ത്രീകള്‍ക്കായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി സ്ത്രീകളാണ് പറശ്ശിനിക്കടവിലെത്തുന്നത്.
ഇവര്‍ക്ക് വിശ്രമിക്കാനൊരു സുരക്ഷിതയിടമെന്ന ആശയത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നുത്. ആന്തൂര്‍ നഗരസഭയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷീ ലോഡ്ജ് ഒരുക്കുന്നത്. പറശ്ശിനിക്കടവ് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.ഒരേസമയം 100 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന ഡോര്‍മെറ്ററി, 40 ശുചിമുറികള്‍, അറ്റാച്ച്‌ഡ് ബാത്ത്‌റൂമോടുകൂടിയ നാല് മുറികള്‍, ഓപ്പണ്‍ ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് ജിംനേഷ്യവും ഒരുക്കുന്നുണ്ട്.
إرسال تعليق