ഇരിട്ടി: പായം പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്കെല്ലാം ചായയും ബിസ്‌കറ്റും. ജനസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ക്കെല്ലാം സൗജന്യമായി ചായയും ബിസ്‌കറ്റും നല്‍കുന്നത്. കാപ്പിയാണ് ഇഷ്ടമെങ്കിൽ പറഞ്ഞാൽ മതി കാപ്പിയും റെഡി.
തുണ്ടത്തില്‍ ബിനോജിന്റെ സമരണയ്ക്കായി സഹോദരന്‍ മനോജ് തുണ്ടത്തിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയത്. ഇതിൻ്റെ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, പി. എന്‍. ജെസി, സാജിദ് മാടത്തില്‍, ഷൈജന്‍ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി ടി. ഡി. തോമസ്, ഐസോപ്പച്ചൻ, മനോജ് തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
إرسال تعليق