വടകരയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. സിപിഎം പ്രവര്‍ത്തകനായ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ചതിന് ശേഷം ഇയാളുടെ കാറും ആക്രമികള്‍ കത്തിച്ചു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്.
ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ അയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം അര്‍ജുന്‍ ആയങ്കിയും ഡിവൈഎഫ്‌ഐ നേതാക്കളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി. ഇയാള്‍ ലഹരിക്കടത്ത് സംഘങ്ങളുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ സംഘടന ഇയാളെ പുറത്താക്കിയിരുന്നു.
2021 ജൂണ്‍ 28 നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31 ന് അര്‍ജുന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സ്ഥിരം കുറ്റവാളിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ അടുത്തിടെ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.
إرسال تعليق