അഗ്നിപഥ് നിയമനം ഉടൻ ഉണ്ടാകുമെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ. രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങുമെന്നും. പരിശീലനം ഡിസംബറിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും. പദ്ധതിക്കെതിരെ കാര്യങ്ങൾ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധിക്കുന്നത്.
യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ യുവാക്കൾക്ക് വിശ്വാസമുണ്ടാകുമെന്നും ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു. 2019-2020ന് ശേഷം കരസേനയിൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. കോവിഡ് 19നെ തുടർന്ന് രണ്ടുവർഷത്തിലേറെയായി ആർമി റിക്രൂട്ട്‌മെന്റ് നടപടികൾ സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹ്രസ്വകാല സെെനിക സേവനത്തിനായി അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. ജമ്മു, ബിഹാർ, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കളുടെ പ്രക്ഷോഭം ശക്തമാണ്.
സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
إرسال تعليق