Join News @ Iritty Whats App Group

അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചു; പേ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

പാ​ല​ക്കാ​ട്: പേ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മേ​യ് 30ന് ​ശ്രീ​ല​ക്ഷ്മി​യെ അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ച​ത്. തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച എ​ല്ലാ പ്ര​തി​രോ​ധ വാ​ക്സി​നും എ​ടു​ത്തി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ശ്രീ​ല​ക്ഷ്മി​ക്ക് പേ​ വിഷബാധയുടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്.തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group